indigo-flight-slip

ഗുവാഹത്തി: അസാമിലെ ജോർഹട്ട് വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസിന്റെ 6ഇ-757 വിമാനം ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. കൊൽക്കത്തയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ഒരു ഭാഗത്തെ ടയറുകൾ റൺവേയിൽ നിന്ന് തെന്നിമാറി സമീപത്തെ ചെളിയിൽ പുതയുകയായിരുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം റദ്ദാക്കിയതായി എയർപോർട്ട് അതോറിട്ടി അറിയിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് ഇൻഡിഗോ അറിയിച്ചു.