madani

തിരുവനന്തപുരം : മഅ്ദനിക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തിയ ബഹുജന ധർണ പാർട്ടി വൈസ് ചെയർമാൻ വർക്കല രാജ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് മഅ്ദനിയുടെ കാര്യത്തിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുട്ടം നാസർ അദ്ധ്യക്ഷനായി. മൈലക്കാട് ഷാ പ്രതിജ്ഞയും വി.എം. അലിയാർ സ്വാഗതവും മുഹമ്മദ് ബിലാൽ ആമുഖ പ്രഭാഷണവും നടത്തി. നീലലോഹിതദാസ നാടാർ, ബീമാപള്ളി റഷീദ്, ഹമീദ് വാണിയമ്പലം, പാച്ചല്ലൂർ സലിം മൗലവി തുടങ്ങിയവർ പങ്കെടുത്തു.