ajmal
അജ്മൽ

കൊച്ചി​: സൗത്ത് ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയുടെ 20-ാം വാർഷിക ആഘോഷങ്ങൾക്ക് നിറം പകരാൻ ഓരോ 20,000 രൂപയുടെ പർച്ചേസുകൾക്കും 20,000 രൂപ വിലമതിക്കുന്ന ഡിസ്‌കൗണ്ട് കൂപ്പണുകൾ ലഭിക്കുന്ന ഗംഭീര ഓഫർ. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5മുതൽ 20ശതമാനം വരെ കാഷ് ബാക്ക് നേടാം. ലോകോത്തര ബ്രാൻഡുകളായ എൽജി, സോണി, സാംസംഗ്, വേൾപൂൾ, ഹയർ, ഐ.എഫ്.ബി​, ഗോദ്റെജ്, ഇംപെക്‌സ് തുടങ്ങിയവയുടെ ഏറ്റവും പുതിയ മോഡലുകളാണ് ഇത്തവണ ഓണം പർച്ചേസുകൾക്കായി ഒരുക്കിയിരിക്കുന്നത്.

6,000 മുതൽ 15,000 രൂപ വരെ വിലയുള്ള സ്മാർട്ട്‌ഫോൺ പർച്ചേസുകൾക്ക്, 499 രൂപ വിലയുള്ള ഇയർഫോൺ, 15,000 മുതൽ 20,000 രൂപ വിലയുള്ള സ്മാർട്ട്‌ഫോൺ പർച്ചേസുകൾക്ക് 2,499 വിലമതിക്കുന്ന സൗണ്ട് ബാർ സൗജന്യമായി നേടാം. കൂടാതെ എല്ലാ ലാപ്‌ടോപ്പ് പർച്ചേസുകൾക്കും 5,999 രൂപ വിലയുള്ള ആക്‌സസറീസ് സമ്മാനമായി നേടാവുന്നതാണ്. എല്ലാ ഫിനാൻസ് പർച്ചേസുകൾക്കുമൊപ്പം 5,490 രൂപ വിലയുള്ള സമ്മാനവും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. സ്മാർട്ട് ടിവികൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ എന്നിവ വമ്പൻ വിലക്കുറവിൽ സ്വന്തമാക്കാം. കൂടാതെ എയർ കണ്ടി​ഷണർ, ഫാനുകൾ എന്നിവയ്ക്കും 50ശതമാനം വരെ വിലക്കുറവുണ്ട്. മിക്‌സി, ഗ്ലാസ് കുക്ക്‌ടോപ്പുകൾ എന്നിവ വൻ വിലക്കുറവിൽ പർച്ചേസ് ചെയ്യാം. പർച്ചേസ് എളുപ്പമാക്കാൻ ലളിതമായ ഇ.എം.ഐ. വായ്പാ പദ്ധതികളും പഴയ ഗൃഹോപകരണങ്ങൾ, ഡിജിറ്റൽ ഗാഡ്‌ജെറ്റ്‌സ് തുടങ്ങിയവ കൂടിയ വിലയിൽ എക്‌സ്‌ചേഞ്ച് ചെയ്ത്, പുതിയവ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനും അവസരമുണ്ട്.

പെരുമ്പാവൂർ, കൊല്ലം, വടകര, കാഞ്ഞങ്ങാട്, പള്ളുരുത്തി എന്നിവിടങ്ങളിൽ പുതിയ ഷോറൂമുകൾ ഈ ഓണക്കാലത്ത് തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ വി.എ അജ്മൽ അറിയിച്ചു.