
കൊൽക്കത്ത: അദ്ധ്യാപക നിയമനക്കോഴ കേസിൽ പിടിയിലായ നടിയും മുൻമന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായിയുമായ അർപ്പിത മുഖർജിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും ഇ.ഡി. മരവിപ്പിക്കും. ഈ അക്കൗണ്ടുകളിൽ 2 കോടിയോളം രൂപയുണ്ട്. നിരവധി ഇടപാടുകൾ നടത്താൻ ഈ അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടുണ്ട്. മുഖർജിയുടെ നിരവധി 'ഷെൽ കമ്പനികളുടെ' ബാങ്ക് അക്കൗണ്ടുകളും ഇ.ഡിയുടെ നിരീക്ഷണത്തിലാണ്. ഇരുവരും ആഗസ്റ്റ് 3 വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ തുടരും. കേസിൽ ജൂലായ് 23നാണ് മുൻമന്ത്രി പാർത്ഥ ചാറ്റർജിയോടൊപ്പം അർപ്പിത മുഖർജിയെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിനു പിന്നാലെ ചാറ്റർജിയെ തൃണമൂൽ കോൺഗ്രസിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയിരുന്നു.