
മുംബയ്: ടെലിവിഷൻ, നാടക നടൻ റാസിക് ദവെ (65) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1980കളിലെ മഹാഭാരതം ടിവി പരമ്പരയിലെ നന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് റാസിക് ദവെ ജനപ്രിയനായത്. ഗുജറാത്തി ചിത്രമായ പുത്ര വധുവിലൂടെയാണ് റാസിക് ദവെ തന്റെ കരിയർ ആരംഭിച്ചത്. 2006ൽ ഭാര്യയും പ്രശസ്ത നടിയുമായ കേതകിക്കൊപ്പം നാച്ച് ബലിയേ എന്ന റിയാലിറ്റി ഷോയിലും അദ്ദേഹം പങ്കെടുത്തു. നിരവധി തിയേറ്റർ പ്രൊഡക്ഷനുകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് വർഷമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു.റിദ്ദിയും അഭിഷേകും മക്കളാണ്. അന്ത്യകർമ്മങ്ങൾ ഇന്നലെ മുംബയിൽ നടന്നു.