തൊടുപുഴ: ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ ഓരോ കുടുംബങ്ങൾക്കും ആരോഗ്യ സുരക്ഷ നൽകുന്നതിന് പൊന്നന്താനം ഗ്രാമീണ വായനശാലയിൽ ജലഗുണനിലവാര പരിശോധന പരിശീലനം 3, 4 വാർഡുകളിലെ ജനങ്ങൾക്കായി നടത്തി. യോഗത്തിൽ കരിങ്കുന്നം ഗ്രാമപഞ്ചായത്ത് മെമ്പർ തോമസ് കെ.കെ. ഉദ്ഘാടനം ചെയ്തു. ഗാന്ധിജി സ്റ്റഡി സെന്റർ സെക്രട്ടറി മത്തച്ചൻ പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മുഖ്യകാര്യദർശി ഡോ. ജോസ് പോൾ ജലപരിശോധനയെ കുറിച്ചും ജലജന്യ രോഗങ്ങളെ കുറിച്ചും ക്ലാസെടുത്തു. ഉഷാ, രമ, ഗീത, അന്ന എന്നിവർ ജലപരിശോധനയും, ഗാന്ധിജി സ്റ്റഡി സെന്റർ പ്രൊജക്ട് ഓഫീസർമാരായ നൗഫൽ സെയ്ദ്, അഞ്ജലി വർഗ്ഗീസ്, പ്രൊജക്ട് ട്രെയിനി നിറിൽ ജോൺ എന്നിവരുടെ നേതൃത്വത്തിൽ പരിശീലനവും നടന്നു.