തൊടുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന്‌ രാവിലെ 10ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തും. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾ പ്രസംഗിക്കും. ധർണ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യവിശ്വാസികളും സഹകരിക്കണമെന്ന്‌ യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്ബും അഭ്യർത്ഥിച്ചു.