നെടുങ്കണ്ടം: ബാലഗ്രാം ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് ആന്റി നർകോട്ടിക്‌സ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സെമിനാറും ബോധവത്കരണ ക്ലാസും നടത്തി. വൈസ് പ്രിൻസിപ്പൽ എസ്. ശ്രീജിത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി അരുൺ പ്രസാദ് സ്വാഗതം ആശംസിച്ചു. കമ്പംമെട്ട് എ.എസ്.ഐ ഇന്ദിര മുഖ്യപ്രഭാഷണം നടത്തി. കോളേജ് ജനറൽ മാനേജർ അശോകൻ എ.പി, സി.പി.ഒ സജികുമാർ, അജീഷ് കുമാർ എന്നിവർ പങ്കെടുത്തു.