ഇടുക്കി: സി.പി.എം സംസ്ഥാന കമ്മറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെ നടന്ന ബോംബേറ് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും ശക്തമായ പ്രതിഷേധമുയരണമെന്നും എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ പറഞ്ഞു. കേരളത്തിലെ ഭരണമുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മിന്റെ പാർട്ടി ഓഫീസിന് നേരെ ആക്രമണം നടത്തി കേരളത്തിൽ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കത്തെ ശക്തമായി അപലപിക്കുന്നു. കുറ്റാരോപിതയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഏറ്റുപിടിച്ച് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ആക്ഷേപമുന്നയിക്കുന്ന യു.ഡി.എഫിനും ബി.ജെ.പിക്കും ഉടൻ തന്നെ ലജ്ജിച്ചു തല താഴ്‌ത്തേണ്ടിവരുമെന്നും അനിൽ കൂവപ്ലാക്കൽ പറഞ്ഞു.