മണക്കാട്: അയ്യൻകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാദിനവും കലശവും 5, 6 തീയതികളിൽ തന്ത്രിമുഖ്യൻ നരമംഗലം ചെറിയ നീലകണ്ഠൻ നമ്പൂതിരിയുടെയും സർപ്പപൂജ പുതുക്കുളത്ത്മന വാസുദേവൻ നമ്പൂതിരിയുടെയും മേൽശാന്തി ശ്രീശൈലം നാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ വിശേഷാൽ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, വൈകിട്ട് പ്രാസാദശുദ്ധി, അസ്ത്രകലശപൂജകൾ, രക്ഷോഘ്‌നഹോമം, വാസ്തുബലി, വാസ്തുപുണ്യാഹം, ദീപാരാധന, അത്താഴപൂജ, ബുധൻ രാവിലെ അഷ്ടദ്രവ്യഗണപതിഹോമം, ചതുശുദ്ധി, ധാര, പഞ്ചഗവ്യം, കലശാഭിഷേകങ്ങൾ, സർപ്പപൂജ, ഉച്ചപൂജ, പ്രസാദഊട്ട്, വൈകിട്ട് വിശേഷാൽ ദീപാരാധന. ആഗസ്റ്റ് 13ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ അഖണ്ഡരാമായാണപരായണവും നടത്തും.