trofi
ജില്ലാ ബാഡ്മിന്റൺ ഷട്ടിൽ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ തൊടുപുഴ ഇന്ത്യൻ സ്‌പോർട്‌സ് ബാഡ്മിന്റൺ അക്കാദമി ട്രോഫിയുമായി

തൊടുപുഴ: ഇന്ത്യൻ സ്‌പോർട്‌സ് ബാഡ്മിന്റൺ ആക്കാദമിയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന 42-ാമത് ജില്ലാ ബാഡ്മിന്റൺ ഷട്ടിൽ ചാമ്പ്യൻഷിപ്പിൽ തൊടുപുഴ ഇന്ത്യൻ സ്‌പോർട്‌സ് ബാഡ്മിന്റൺ അക്കാദമി ജേതാക്കളായി. തൊടുപുഴ ഫിലാൻ ബാഡ്മിന്റൺ ക്ലബ് 170 പോയിന്റുകൾ നേടി രണ്ടാം സ്ഥാനക്കാരായി. 105 പോയിന്റ് നേടിയ സെന്റ് ജോർജ്ജ് ക്ലബ് മൂന്നാം സ്ഥാനവും നേടി. ജില്ലയിലെ മുപ്പതോളം ക്ലബ്ബുകളിൽ നിന്നായി 170 മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. വിവിധ ഇനങ്ങളിലായി 250 മത്സരങ്ങൾ നടന്നു. ജില്ലാ ബാഡ്മിന്റൺ ഷട്ടിൽ സോസിയേഷൻ പ്രസിഡന്റ് അഡ്വ. റെനീഷ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ചാമ്പ്യന്മാർക്ക് ട്രോഫികൾ സമ്മാനിച്ചു. അസോസിയേഷൻ സെക്രട്ടറി ബിലീഷ് സുകുമാരൻ സ്വാഗതം ആശംസിച്ചു. അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് സൈജൻ സ്റ്റീഫൻ, വൈസ് പ്രസിഡന്റ് ഷിജു കവനാൽ, ട്രഷറർ സുധീർ കുമാർ, ജോയിന്റ് സെക്രട്ടറി തോമസ് സേവിയർ, സ്‌പോർട്‌സ് കൗൺസിൽ നോമിനി ജെയ്‌സൺ പി. ജോസഫ്, എക്‌സിക്യൂട്ടീവ് അംഗം ആന്റണി ജോസഫ്, തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസർ പ്രജീഷ് മാത്യു എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. നാലാമത് മാസ്റ്റേഴ്‌സ്
നാഷണൽ ഗെയിംസിൽ വിജയിച്ച പി.സി. രമേശിനെ മൊമെന്റോ നൽകി ആദരിച്ചു.