മുള്ളരിങ്ങാട്: ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാഥേയം- 2022 പരിപാടിയുടെ ഭാഗമായി ഞാറക്കാട് ലവ് ഹോം സന്ദ‍ർശിച്ചു. കുട്ടികൾ കൊണ്ടുവന്ന പൊതിച്ചോറ് അന്തേവാസികൾക്ക് ഉച്ചഭക്ഷണത്തിനായി നൽകി. തുടർന്ന് കുട്ടികളും അന്തേവാസികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് കെ.വി. ബിജു, അദ്ധ്യാപകരായ ടി.കെ. സിന്ധു, സുനിത കെ.എസ്, നിഷ കുര്യൻ, പി.ടി.എ മെമ്പർ ബെന്നി ടി.എ, എൻ.എസ്.എസ് ലീഡർമാരായ ഡാനിയൽ സണ്ണി, അഞ്ജനാ ഷിജോൺ എന്നിവർ നേതൃത്വം നൽകി.