നെടുങ്കണ്ടം: മൈലാടുംപാറയിൽ വൻമരം ജീപ്പിന് മുകളിലേക്ക് വീണ് അപകടം. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ മൈലാടുംപാറ ടൗണിന് സമീപമാണ് അപകടം നടന്നത്. ശക്തമായ കാറ്റിലും മഴയിലും വന്മരം ജീപ്പിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഈ സമയം വാഹനത്തിലുണ്ടായിരുന്നവർ വാഹനം നിറുത്തിയിട്ട് അടുത്തുള്ള കടയിലേക്ക് പോയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ജീപ്പ് ഭാഗികമായി തകർന്നു. പണിക്കൻകുടി സ്വദേശികളായ ജിൻസ്, അലൻ എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പണിക്കൻകുടി സ്വദേശിയുടേതാണ് വാഹനം.