ഇടവെട്ടി: കല്ലാനിക്കൽ സെന്റ് ജോർജ്ജ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇടവെട്ടി പി.എച്ച്.സിയിൽ ദേശീയ ഡോക്ടർ ദിനം സമുചിതമായി ആചരിച്ചു. ഇടവെട്ടി പഞ്ചായത്തിൽ ജോലി ചെയ്യുന്ന ഡോ. ജോസൻ ജേക്കബ് (ആയുർവേദം), ഡോ. വികാസ് വിജയൻ (ഹോമിയോ), ഡോ. ഷാലു കെ.എച്ച് (അലോപ്പതി) എന്നിവർക്ക് വാർഡ് മെമ്പർ മോളി ബൈജു പൊന്നാടയും പ്രശസ്തിഫലകവും നൽകി ആദരിച്ചു. ഇടവെട്ടി ഗ്രാമപഞ്ചായത് പ്രസിഡന്റ് ഷീജ നൗഷാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു സ്വാഗതവും കുമാരി ദേവിക വിജയൻ നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽ വിൽസി ജോസഫ്, ഡോ. ജോസൻ ജേക്കബ് (ആയുർവേദം), ഡോ. വികാസ് വിജയൻ (ഹോമിയോ), ഡോ. ഷാലു കെ.എച്ച് (അലോപ്പതി) എന്നിവർ ആശംസകൾ നേർന്നു. അദ്ധ്യാപകരായ സി. സൗമ്യ, നോവിൻ ജോർജ്, ടിങ്ക്ൽ സി. പീറ്റർ, വിദ്യാർത്ഥിയായ ഷെബിന ഷെറി എന്നിവർ നേതൃത്വം നൽകി.