ഇടുക്കി: ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വില്ലേജ്തല ഫയൽ തീർപ്പാക്കൽ അദാലത്തിന് വെള്ളിയാമറ്റത്ത് തുടക്കമായി. ജില്ലാതല ഉദ്ഘാടനം വെള്ളിയാമറ്റം വില്ലേജ് ഓഫീസിൽ ജില്ലാ കളക്ടർ ഷീബ ജോർജ് നിർവഹിച്ചു. വില്ലേജിൽ തീർപ്പാക്കാനുള്ള 34 ഫയലുകളിൽ 19 എണ്ണം തീർപ്പാക്കി. വരും ദിവസങ്ങളിലും ഫയൽ തീർപ്പാക്കൽ അദാലത്ത് യജ്ഞം തുടരുന്നതാണെന്ന് കളക്ടർ അറിയിച്ചു. തൊടുപുഴ തഹസിൽദാർ ജി. മോഹനകുമാരൻ നായർ, ഡെപ്യൂട്ടി തഹസിൽദാർ ഒ.എസ്. ജയകുമാർ, വില്ലേജ് ഓഫീസർ കെ.എസ്. ബിജു എന്നിവർ നേതൃത്വം നൽകി.