വണ്ടിപ്പെരിയാർ: എ.കെ.ജി സെന്ററിന് നേരേയുണ്ടായ അക്രമം സി.പി.എമ്മിന്റെ ആസൂത്രിത ശ്രമമാണെന്ന് കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞന്ന് എ.ഐ.സി.സി അംഗം അഡ്വ. ഇ.എം. ആഗസ്തി പറഞ്ഞു. രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് അടിച്ച് തകർത്ത സി.പി.എം ഭീകരതയ്ക്കെതിരെ വാളാടി, വണ്ടിപ്പെരിയാർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി. വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ ഷാജി പൈനാടത്ത്, അഡ്വ. സിറിയക് തോമസ്, പി.ആർ. അയ്യപ്പൻ, പി.എ. അബ്ദുൾ റഷീദ്, ആർ. ഗണേശൻ, പി. നളിനാക്ഷൻ, കെ. ഉദയകുമാർ, കെ.എ. സിദ്ധിഖ്, പ്രിയങ്ക മഹേഷ് എന്നിവർ സംസാരിച്ചു.