കുളമാവ്: പുരോഹിതർ സഞ്ചരിച്ചിരുന്ന കാറും ജോലിക്ക് പോയ പൊലീസുകാരന്റെ സ്കൂട്ടറും കൂട്ടിയിടിച്ച് പൊലീസുകാരന് പരിക്ക്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പാറമടയ്ക്ക് സമീപത്താണ് സംഭവം. പരിക്കേറ്റ ജഹാന് (35) പൈനാവിൽ ടെലികമ്മ്യൂണിക്കേഷനിലാണ് ജോലി. നല്ല മഴയും മഞ്ഞും ഉണ്ടായിരുന്നതിനാൽ എതിരെ വരുന്ന വാഹനങ്ങൾ കാണാത്ത അവസ്ഥയായിരുന്നു. റോഡിൽ വീണ പൊലീസുകാരനെ വിവരമറിഞ്ഞെത്തിയ കുളമാവ് എസ്.ഐ സസീർ മൂലമറ്റത്ത് നിന്ന് ഫയർഫോഴ്സിന്റെ ആമ്പുലൻസ് വിളിച്ച് വരുത്തി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.