തൊടുപുഴ: എ.കെ.ജി സെന്റർ ആക്രമണത്തിനെതിരായി സി.പി.എം തൊടുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി. മത്തായി ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി.ആർ. സോമൻ, കെ.എം. ബാബു, കെ.ആർ. ഷാജി തുടങ്ങിയവർ പങ്കെടുത്തു.