പീരുമേട്: 'ഓണത്തിനൊരുമുറം പച്ചക്കറി" പദ്ധതിയുടെ ഭാഗമായി പെരുവന്താനം പഞ്ചായത്തിലെ അങ്കണവാടികൾ കേന്ദ്രീകരിച്ച് പച്ചക്കറി കൃഷി നടത്താനുള്ള പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി ഉദ്ഘാടനം ചെയ്തു. കൃഷിഭവന്റെ നേതൃത്വത്തിൽ വിത്തുകൾ നൽകി. കൃഷി ഓഫീസർ ജോസഫ് ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയൻ അദ്ധ്യക്ഷത വഹിച്ചു, കൃഷി ഓഫീസർ ബദരിയ,​ പഞ്ചായത്ത് മെമ്പർമാരായ സിജി, ഷീബ, ഗ്രേസി, പ്രഭാവതി, ഐ.സി.ഡി.എസ് സൂപ്പർവൈസർ പ്രീനു, വ്യാവസായിക വകുപ്പ് ഇന്റെർൻ ജോജി, സാഗി കോ-ഓർഡിനേറ്റർ സുഹൈൽ എന്നിവർ സംസാരിച്ചു.