പീരുമേട്: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സഹകരണ ദിനാചരണം നടത്തി. മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് എം.എസ്. വാസു പതാക ഉയർത്തി. സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ ഉദ്ഘാടനം ചെയ്തു. സഹകരണ യൂണിയൻ ചെയർമാൻ വാവച്ചൻ അദ്ധ്യക്ഷനായിരുന്നു. പീരുമേട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് എം.എസ്. വാസു, ഉപ്പുതറ എസ്.സി.ബി പ്രസിഡണ്ട് സജി ടൈറ്റസ്, അസിസ്റ്റന്റ് രജിസ്റ്റർ ബിന്ദു ടി.കെ., അസിസ്റ്റന്റ് ഡയറക്ടർ ജോൺസൺ ശശികുമാർ, എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു സഹകരണ ദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. പ്രൊഫ. ടോമി കെ. ജോസഫ് സെമിനാർ ഉദ്ഘാടനം ചെയ്തു.