തൊടുപുഴ: തൊടുപുഴ വി. മദർ തെരേസ ലത്തീൻ പള്ളിയിൽ വി. അന്തോനീസിന്റെ ഊട്ടു നേർച്ച ഇന്ന് നടക്കും. സെന്റ് തോമസിന്റെ ദുക്രാന തിരുനാളും ഇതോടൊപ്പം ആഘോഷിക്കും. തൊടുപുഴ ടെലിഫോൺ എക്സ്‌ചേഞ്ച് റോഡിലുള്ള പള്ളിയിൽ രാവിലെ ഏഴിന് വിശുദ്ധ കുർബാന. ഒമ്പതിനു ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്ക് റവ. ഡോ. സെബാസ്റ്റ്യൻ വില്ലുകുളം മുഖ്യകാർമ്മികത്വം വഹിക്കും. ജപമാല, നൊവേന, വിശുദ്ധ കുർബാന, തുടർന്ന് ഊട്ടു നേർച്ച എന്നിവയാണ് പരിപാടികളെന്നും പള്ളി വികാരി ഫാ. ജോർജ് ചക്കുങ്കൽ അറിയിച്ചു.