വണ്ണപ്പുറം: എസ്.എൻ.എം.വി.എച്ച്.എസ്.എസ് സ്‌കൂളിൽ 2021- 22 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആദരിച്ചു. ചടങ്ങിൽ കാളിയാർ സി.ഐ ഹണി ഇ.എച്ച് മുഖ്യാതിഥിയായിരുന്നു. സ്‌കൂളിലെ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'മക്കൾ അറിയാൻ, മക്കളെ അറിയാൻ" എന്ന വിഷയത്തിൽ കഞ്ഞിക്കുഴി എസ്.ഐ അജി അരവിന്ദ് മാതാപിതാക്കൾക്ക് ബോധവത്കരണ ക്ലാസും നടത്തി. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഡി. സിന്ധു, ഡി.ഐമാരായ രാകേഷ് രംഗൻ, സിജിന ജെ.ഐ, അനീഷ് റാവുത്തർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.