obit-sarojini
കെ.സി.സരോജിനി

തൊടുപുഴ: റിട്ട. ഹെഡ് പോസ്റ്റ് മാസ്റ്റർ തൊടുപുഴ ഈസ്റ്റ് ഗാന്ധിനഗർ ഹൗസിംഗ് കോളനി വേങ്ങേലിയിൽ വി.ആർ. പരമേശ്വരന്റെ ഭാര്യ റിട്ട. ഹെഡ് പോസ്റ്റ്‌മിസ്ട്രസ് കെ.സി. സരോജിനി (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കാഞ്ഞാർ കൂവപ്പള്ളിയിലുള്ള വീട്ടുവളപ്പിൽ. പതിപ്പള്ളി കുറുമ്പനയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: വി.പി. മോഹൻകുമാർ, വി.പി. രാജേഷ് (കെ.എസ്.ഇ.ബി ഓവർസിയർ, പവർഹൗസ്, നേര്യമംഗലം), വി.പി. ബിജുമോൻ (സീനിയർ സൂപ്രണ്ട്, എൻ.സി.സി ഓഫീസ്, തിരുവനന്തപുരം), സിന്ധു പരമേശ് (ജോയിന്റ് ഡയറക്ടർ, എസ്.സി ഡെവലപ്പ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ്, തിരുവനന്തപുരം). മരുമക്കൾ: ബിനി മോഹൻകുമാർ, സന്ധ്യ രാജേഷ്, രജനി ബിജു (അണ്ടർ സെക്രട്ടറി, ഗവ. സെക്രട്ടേറിയേറ്റ്), വി.ജെ. അനിൽകുമാർ (ലക്ചറർ, ഗവ. പോളിടെക്‌നിക്, മുട്ടം).