തൊടുപുഴ: അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ നാലാമത് രക്തസാക്ഷി ദിനാചരണം എസ്.എഫ്‌.ഐയുടെ നേതൃത്വത്തിൽ ജില്ലയിൽ വിപുലമായി സംഘടിപ്പിച്ചു. ജില്ലയിലെ 13 ഏരിയാ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. അഭിമന്യുവിന്റെ സ്വദേശമായ വട്ടവടയിൽ സംഘടിപ്പിച്ച പരിപാടി എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് ലിനു ജോസ് അദ്ധ്യക്ഷനായി. എസ്.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എഫ്‌.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ഹസൻ മുബാറക്, കെ.വി. അനുരാഗ്, അഞ്ജു കൃഷ്ണ ജി.ടി, സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.വി. ശശി, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.കെ. വിജയൻ, സിജിമോൻ, എ. രാജ എം.എൽ.എ, ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. ശാന്തൻപാറയിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, തൊടുപുഴയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ. അഫ്‌സലും, മുട്ടത്ത് എസ്.എഫ്‌.ഐ കേന്ദ്ര കമ്മിറ്റി അംഗം ആദർശ് എം. സജി, ഇടുക്കിയിൽ എസ്.എഫ്‌.ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗം ധന്യ വിജയൻ, കട്ടപ്പനയിൽ ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ, പീരമേട്ടിൽ ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി അംഗം ബി. അനൂപ്, ഏലപ്പാറയിൽ സി.പി.എം ഏരിയാ സെക്രട്ടറി എം.ജെ. വാവച്ചൻ, അടിമാലിയിൽ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ്. ഷൈജു, നെടുങ്കണ്ടത്ത് സി.പി.എം ജില്ലാ കമ്മിറ്റി പി.എൻ. വിജയൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.