അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇരുമ്പുപാലം ഒഴുകത്തടത്ത് പുത്തൻപുത്തൻപുരയിൽ റെജിയുടെ മകൻ യദുകൃഷ്ണനാണ് (22) പിടിയിലായത്. കഴിഞ്ഞ ആറ് മാസമായി പ്രതി 16 വയസുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. ബന്ധുക്കൾ ചൈൽഡ് ലൈന് നൽകിയ പരാതിയെ തുടർന്ന് അടിമാലി എസ്.ഐ കെ.എം. സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ഇയാൾ ഇതിനു മുമ്പും സമാന രീതിയിലുള്ള കേസിൽ പ്രതിയായിട്ടുള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി.