തൊടുപുഴ: ജനങ്ങൾക്ക് ഇരുട്ടടിയായി മാറിയ വൈദ്യുതി ചാർജ്ജ് വർദ്ധന പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്ബ് )ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും സാമ്പത്തികമാന്ദ്യവും രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ വൈദ്യുതി ചാർജ്ജ് വർദ്ധന ജനങ്ങൾക്ക് ഇരട്ടി ഭാരമാണ് ഉണ്ടാക്കുന്നത്. കാർഷിക മേഖലയിലെ വിലയിടിവും തൊഴിലില്ലായ്മയും മൂലം ദുരിതമനുഭവിക്കുന്ന കർഷകർ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് ആശ്വാസമേകാൻ അടിയന്തിരമായി വൈദ്യുതി ചാർജ്ജ് പിൻവലിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രത്യക്ഷ സമരം നടത്താനും പാർട്ടി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. തൊടുപുഴയിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ ഷാജി അമ്പാട്ട്, ഷാഹുൽ പള്ളത്ത്പറമ്പിൽ, ടോമി മൂഴിക്കുഴിയിൽ, സാബു മുതിരക്കാലായിൽ, സാം ജോർജ്ജ്, സിബിച്ചൻ മനയ്ക്കൽ, ഔസേപ്പച്ചൻ ഇടക്കുളത്ത്, ജോൺസൺ അലക്‌സാണ്ടർ, ജോസ് ചിറ്റടിയിൽ, ബാബു വർഗ്ഗീസ്, ജോസ് പുന്നോലിക്കുൽ എന്നിവർ സംസാരിച്ചു.