പെരുമ്പിള്ളിച്ചിറ: ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഏഴ് മുതൽ 14 വരെ സപ്താഹയജ്ഞവും ഒമ്പതിന് പ്രതിഷ്ഠാദിന മഹോത്സവവും ഇന്ന് മുതൽ 13 വരെ ദശാവതാരചാർത്തും നടക്കും. യഞ്ജാചാര്യൻ നീലംപേരൂർ പുരുഷോത്തമദാസ് മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് മുതൽ 13 വരെ വൈകിട്ട് 6.30നാണ് ദശാവതാര ചാർത്ത്. ഏഴിന് വൈകിട്ട് ഏഴിന് യഞ്ജാചാര്യൻ നയിക്കുന്ന ഭാഗവതമാഹാത്മ്യ പ്രഭാഷണം നടക്കും. എട്ടിന് രാവിലെ പതിവ് പൂജകൾ, ഏഴിന് ഭാഗവത പാരായണം ആരംഭം, ഒമ്പതിന് പ്രഭാത ഭക്ഷണം, 11.30ന് പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദഊട്ട്, വൈകിട്ട് 6.30ന് ദീപാരാധാന, ഏഴിന് ഭജന, പ്രഭാഷണം, എട്ടിന് അത്താഴം. പ്രതിഷ്ഠാദിനമായ ഒമ്പതിന് രാവിലെ പതിവ് പൂജകൾ, തുടർന്ന് ശ്രീകൃഷ്ണസ്വാമിക്ക് 25 കലശം, ഏഴിന് ഭാഗവത പാരായണം തുടർച്ച, പതിവ് ചടങ്ങുകൾ. ഒമ്പതിന് ഉച്ചയ്ക്ക് 12.30ന് ഉണ്ണിയൂട്ട്, വൈകിട്ട് 5.30ന് സർവ്വൈശ്വര്യപൂജയും 12ന് ഉച്ചയ്ക്ക് രുഗ്മിണീസ്വയംവര ഘോഷയാത്രയും നടക്കും. 13ന് വൈകിട്ട് ഏഴിന് വിദ്യാഗോപാലമന്ത്രാർച്ചന. സമാപന ദിവസമായ 14ന് രാവിലെ 10ന് നവഗ്രഹപൂജ, 10.30ന് അവഭൃതസ്‌നാനഘോഷയാത്ര എന്നിവ നടക്കും.