തൊടുപുഴ: ഒളമറ്റം 26ാം വാർഡിലെ എസ്.എസ്.എൽ.സി./പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. വാർഡ് കൗൺസിലർ ഷീൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി. ഹരീഷ് സ്വാഗതവും ജോൺസൺ ജോസഫ് തൊട്ടിയിൽ നന്ദിയും പറഞ്ഞു.