
വഴിത്തല :എസ്.എൻ.ഡി.പി യോഗംവഴിത്തല ശാഖായോഗതിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്‌ളസ്ടു പരീക്ഷയിൽ എല്ലാ വിഷങ്ങൾക്കും എ പ്ളസ്നേടിയ കുട്ടികളെ അനുമോദിച്ചു . രവിവാരപാഠശാല ആരംഭവും കുട്ടികൾക്ക് പഠനോപകരണ വിതരണവും നടത്തി . യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിനീഷ് വിശ്വംഭരൻ അദ്ധ്യക്ഷ വഹിച്ച യോഗം ശാഖ യോഗം പ്രസിഡന്റ് പി.വി.ഷൈൻ പാറയിൽ ഉദ്ഘാടനം ചെയ്തു . സ്‌നേഹ ബാലൻ പ്രഭാഷണം നടത്തി സംസാരിച്ചു . ശാഖ സെക്രട്ടറി ഹരിശങ്കർ നടുപറമ്പിൽ , വൈസ് പ്രസിഡന്റ് പി.കെ.രാജൻ പന്തമാക്കൾ, ബിന്ദു വിജയൻ , നിഷ ഗണേശൻ, സുജിത്ത് പി.എൻ എന്നിവർ സംസാരിച്ചു.