office

തൊടുപുഴ സംസ്ഥാന സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ യജ്ഞത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സർക്കാർ ഓഫീസുകളെ സജീവമാക്കി ഞായറാഴ്ച പ്രവർത്തി ദിനമാക്കി മാറ്റി ജീവനക്കാർ.
ജൂൺ 15 മുതൽ സെപ്തം 30 വരെ നീണ്ടു നിൽക്കുന്ന ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി മാസത്തിലൊരു അവധി ദിനം പ്രവർത്തി ദിവസമാക്കണമെന്ന സർക്കാർ ആഹ്വാനം ഏറ്റെടുത്താണ് ജീവനക്കാർ ഇന്നലെ ഓഫീസുകളിൽ ഹാജരായത്. രാവിലെ മുതൽ തന്നെ ജില്ലയുടെ എല്ലാ മേഖലയിലും നല്ല നിലയിൽ മഴയായിരുന്നെങ്കിലും ജില്ലയിലെ മിക്ക സർക്കാർ ഓഫീസുകളിലും ജീവനക്കാരെത്തി സാധാരണ ദിവസം പോലെ ഓഫീസുകളെ പ്രവർത്തിപ്പിച്ചു. ജില്ലയിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളും തുറന്ന് പ്രവർത്തിച്ചു. കളക്ടേറ്റും താലൂക്ക് ആഫീസുകളുമടക്കമുളള റവന്യൂ ഓഫീസുകളും , തൊഴിൽ പട്ടിക വർഗ്ഗക്ഷേമം, മൃഗസംരക്ഷണം , കൃഷി , വിദ്യാഭ്യാസം : ആരോഗ്യം തുടങ്ങി ജില്ലാ ആഫീസുകളും നഗരസഭാ ആഫീസുകളും തുറന്ന് പ്രവർത്തിച്ചു. നിരവധി ആശുപത്രികളും സ്‌കൂളുകളും ഫയൽ തീർപ്പാക്കൽ യജ്ഞ് ത്തിൽ പങ്കാളികളായി. ആയിരത്തിലധികം ഫയലുകൾ തീർപ്പാക്കി. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ച ഓഫീസിൽ ഹാജരായ ജീവനക്കാരേ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആന്റ് ടീച്ചേഴ്‌സിന്റെയും അദ്ധ്യാപക സർവീസ് സംഘടന സമര സമിതിയുടേയും ജില്ലാ കമ്മറ്റികൾ അഭിവാദ്യം ചെയ്തു.