നെടുങ്കണ്ടം: നെടുങ്കണ്ടം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അഗ്രോ സർവ്വീസ് സെന്റർ മഞ്ഞപ്പെട്ടിയിൽ പ്രവർത്തനം ആരംഭിച്ചു. അഗ്രോ സർവ്വീസ് സെന്ററിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എൻ.കെ ഗോപിനാഥൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ് ആദ്യ വിൽപ്പന നടത്തി. ബാങ്ക് സെക്രട്ടറി ജെറോം എബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു. വി.സി അനിൽ, എം സുകുമാരൻ, ഡെയ്‌സമ്മ തോമസ്, സുരേഷ് പള്ളിയാടി, ലിസി ദേവസ്യ, എം.എസ് മഹേശ്വരൻ, സിബി മൂലേപ്പറമ്പിൽ, സോജൻ ജോസ്, ആർ.ജെ അരവിന്ദാക്ഷൻ, എസ് മനോജ്, കെ.കെ ഗോപാലൻ, എം രതീഷ്, സനൽകുമാർ മംഗലശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.