മൂലമറ്റം: അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ അറക്കുളത്ത് ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. നട്ടുച്ചക്ക് ചൂട്ടുകൾ കത്തിച്ചായിരുന്നു പ്രതിഷേധം. കോരിച്ചൊരിയുന്ന മഴ പെയ്യുമ്പോഴായിരുന്നു ബി.ജെ.പിയുടെ ചൂട്ട് കത്തിച്ചുള്ള പ്രതിഷേധം നടത്തിയത്. മൂലമറ്റം വൈദ്യുതി ഓഫീസിന് മുമ്പിൽ മുഴുവൻ ചൂട്ടുകളും കൂട്ടിയിട്ട് ആഴി ഉണ്ടാക്കിയാണ് സമരം അവസാനിപ്പിച്ചത്. ബിജെപി പഞ്ചായത്ത്,മണ്ഡലം, ജില്ലാ നേതാക്കളായ കെ.ആർ സുനിൽ കുമാർ, ശ്രീകാന്ത് കാഞ്ഞിരമറ്റം, അജിമോൻ, എം.ജി.ഗോപാലകൃഷ്ണൻ, പി.വി സൗമ്യ, എം.കെ.രാജേഷ്, കെ.പി.മധുസൂധനൻ, അഭിരാം മേനോൻ ഉത്രാടം കണ്ണൻ, രമ രാജീവ്, ടി.കെ.ബിനോജ് അനിൽ മാധവൻ, സൈമൺ ബഞ്ചമിൻ, ബിബിൻ ബാബു എന്നിവർ നേതൃത്വം നൽകി.