കുടയത്തൂർ: പൂർവ്വ സൈനിക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ദ്രോണ അക്കാദമി കുടയത്തൂർ സരസ്വതി വിദ്യാനികേതൻ സ്കൂൾ കാമ്പസ്സിൽ ആരംഭിക്കുന്ന അഗ്നിവീർ പ്രീ റിക്രൂട്ട്മെന്റ് പരിശീലന പരിപാടിയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. വിദ്യാലയ സമിതി അദ്ധ്യക്ഷൻ കെ.എൻ. രഘു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പൂർവ്വസൈനിക പരിഷത്ത് സംസ്ഥാന സെക്രട്ടറി സി.ജി. സോമശേഖരൻ ക്ലാസ് നയിച്ചു, ജില്ലാ ജനറൽ സെക്രട്ടറി എ.ജി കൃഷ്ണകുമാർ എക്സിക്യൂട്ടീവ് മെമ്പർ ടിപി ചന്ദ്രശേഖരപിള്ള, പഞ്ചായത്ത് മെമ്പർമാരായ ഷീബ ചന്ദ്രശേഖരപിള്ള, ബിന്ദു സുധാകരൻ പ്രിൻസിപ്പൽ അനിൽ മോഹൻ അക്കാദമിക് കോഡിനേറ്റർ പി.ജിമോഹനൻ പിള്ള എന്നിവർ നേതൃത്വം നൽകി. ജൂലായ് 9 മുതൽ പരിശീലന ക്ലാസുകൾ ആരംഭിക്കും.