അടിമാലി : എസ് എൻ ഡി പി യോഗം അടിമാലി യൂണിയനിലെ അടിമാലി ശാഖയിൽ യൂത്ത് മൂവ്‌മെന്റ്, വനിതാസംഘം പ്രവർത്തകരുടെ സംയുക്തയോഗം നടന്നു. ശാഖാ പ്രിസിഡന്റ് ദേവരാജൻ ചോമ്പോ ത്തിങ്കൽ അദ്ധ്യക്ഷത വഹിച്ച ശാഖ വൈസ് പ്രിസിഡന്റ് എസ് കിഷോർ മുഖ്യപ്രഭാഷണവും യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമതി കൗൺസിലർ സന്തോഷ് മാധവൻ സംഘടന സന്ദേശവും നൽകി. ശാഖ സെക്രട്ടറി അശോകൻ തെള്ളിപടവിൽ സ്വാഗതം പറഞ്ഞു. യൂത്ത് മൂവ് മെന്റിന്റെയും വനിതാ സംഘത്തിന്റെയും പുനസംഘടന നടന്നു. സ്ത്രീകൾക്കായി ചെറുകിടവ്യവസായ സംരംഭം ആരംഭിക്കുന്നതിനും, ബാലജന ക്ലാസുകൾ ഊർജ്ജസലമാക്കുന്നതിനും, കുടുംബയോഗം മീറ്റിങ്ങുകൾ എകോപിപ്പിക്കുന്നതിനും,ജൂലൈ 12ന് കട്ടപ്പനയിൽ വച്ച് നടക്കുന്ന യൂത്ത് മൂവ്‌മെന്റ് ജില്ലാ സമ്മേളനത്തിൽ ശാഖയിൽ നിന്ന് യുവതി,യുവാക്കളെ പങ്കെടുപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. . ഉല്ലാസ് ആന്ത്യാട്ട് നന്ദി പറഞ്ഞു.