speech
സ്പീച്ച് തെറാപ്പി

ഇടുക്കി: സമഗ്ര ശിക്ഷ കേരള, ഇടുക്കിയുടെ കീഴിൽ വ്യത്യസ്ത ബി ആർ സി കളിൽ സ്പീച്ച് തെറാപ്പി സേവനം നൽകുന്നതിനായി സ്പീച്ച് തെറാപ്പിസ്റ്റ് കളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജിയിൽ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യതപത്രങ്ങളുടെ പകർപ്പ് സഹിതമുള്ള അപേക്ഷകൾ ജൂലായ് 12 നകം സമഗ്ര ശിക്ഷ കേരളയുടെ ഇടുക്കി ജില്ലാ ഓഫീസിൽ ലഭിക്കേണ്ടതാണ്. ഫോൺ-04862 226 991