sand
ചെങ്കുളം ഗവൺമെന്റ് എൽ പി സ്‌കൂൾ ഗ്രൗണ്ടിൽ കുന്നു കൂട്ടിയിട്ടിരിക്കുന്ന മണൽ കൂനകൾ

വെള്ളത്തൂവൽ: സ്‌കൂൾ തുറന്നു മാസം ഒന്ന് കഴിഞ്ഞിട്ടും ചെങ്കുളം ഗവൺമെന്റ് എൽ പി സ്‌കൂൾ ഗ്രൗണ്ടിലെ മണൽ വാരി മാറ്റാൻ നടപടിയായില്ല. മണൽ ഇട്ട സ്ഥലത്ത് കാടുപിടിച്ച് ഇഴ ജന്തുക്കൾ കടന്നുവരുന്നതും പതിവായി.കഴിഞ്ഞ ഒരു വർഷത്തിലേറെയായി മുതിരപ്പുഴ യാറ്റിൽ നിന്നും വാരിയ മണൽസ്‌കൂൾ ഗ്രൗണ്ടിൽ കൂനകളായി കൂട്ടി ഇട്ടിരിക്കുകയായിരുന്നു.സ്‌കൂൾ തുറക്കുന്നതിനു മുമ്പേ കൂട്ടിയിട്ട മണൽ വാരി മാറ്റണമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതരോട് പിടിഎ രേഖാമൂലം ആവശ്യപ്പെട്ടിട്ടും മണൽ വാരി മാറ്റാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.