രാജാക്കാട്: മരിയൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ മൂന്നാം വാർഷികവും കുടുംബ സംഗമവും നടത്തി വാർഷികാഘോഷം രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി വികാരി ഫാ.ജോബി വാഴയിൽ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് പ്രസിഡന്റ് ബെന്നി പാലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബാബു കൊച്ചുപുര റിപ്പോർട്ട് അവതരിപ്പിച്ചു..സാൻജോ
കോളേജ് പ്രിൻസിപ്പാൾ ഫാ.ജിജോ ഇണ്ടിപ്പറമ്പിൽ അവാർഡുദാനം നടത്തി. റൈജു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് ട്രഷറർ ബേബി കിഴക്കേൽ,റെജി തെക്കേൽ, ബിനോ മേമുറി, പ്രോഗ്രാം കോർഡിനേറ്റർ സജി മലയാംപുറത്ത് എന്നിവർ പ്രസംഗിച്ചു. സാബു നിരവത്തുപറമ്പിൽ സ്വാഗതവും ബോസ് തകിടിയേൽ നന്ദിയും പറഞ്ഞു.