തൊടുപുഴ : എ.കെ.ജിസെന്ററിനു നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ കൂട്ടായ്മ കളുടെ ഭാഗമായി സി.പി.എംതൊടുപുഴ വെസ്റ്റ് മേഖലയിലെ കോതായിക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ടൗൺഹാളിനു സമീപം നടന്ന പ്രതിഷേധ സമരം സി.പി.എംതൊടുപുഴ ഏരിയ കമ്മിറ്റി അംഗം കെ.ആർഷാജി ഉദ്ഘാടനം ചെയ്തു. റ്റി.എം. ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.എ ജബ്ബാർ , സജീവ്. പി.കെ, അനിഷ് എൻ.ബി, സനൽ , അജി തങ്കപ്പൻ , സൈഫർ എന്നിവർ സംസാരിച്ചു. യൂനുസ് നന്ദി പറഞ്ഞു.