അടിമാലി: മീൻപിടിക്കുന്നതിനിടെ ദേവിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്തിയില്ല. ഇരുമ്പുപാലം ഒഴുവത്തം കളത്തിപ്പറമ്പിൽ തങ്കന്റെ മകൻ അഖിൽ(22)നെ കണ്ടെത്തുന്നതിനുള്ള നീക്കമാണ് രണ്ടുദിവസത്തോളം പിന്നിട്ടും ഫലം കണ്ടില്ല. ഇന്നലെ രാവിലെ കോതമംഗലത്തുനിന്നെത്തിയ ഫയർഫോഴ്‌സിന്റെ സ്‌കൂബ ടീം പുഴയിൽ വ്യാപകമായി തിരച്ചിൽ നടത്തി.വൈകിട്ട് 4.30 തോടടുത്താണ് തിരച്ചിൽ അവസാനിപ്പിച്ചത്.പുഴയിലെ ശക്തമായ കുത്തൊഴുക്ക് വകവയ്ക്കാതെയാണ് .പി എം റഷീദിന്റെ നേതൃത്വത്തിലുള്ള 5 അംഗ സ്‌കൂബ ടീം തിരച്ചിലിനിറങ്ങിയത്. ഇന്നലെ വൈകിട്ട് 6 മണിയോടടുത്ത് 3 സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ പുറപ്പെട്ട അഖിൽ കാൽവഴുതി പുഴയിലെ കുത്തൊഴുക്കിൽ അകപ്പെടുകയായിരുന്നു.