
നെടുങ്കണ്ടം :1307ാം നമ്പർ കല്ലാർ ശാഖാ യോഗത്തിന്റെ കുടുംബയോഗ സംഗമവും ശാഖാ മന്ദിരത്തിന്റെ നിർമ്മാണ ഫണ്ട് ആദ്യ ഗഡു സ്വീകരിക്കലും മുണ്ടിയെരുമ ശാഖാ ആഡിറ്റോറിയത്തിൽ നടത്തി. ശാഖാ പ്രസിഡന്റ് പി. എസ് .വിനയന്റെ അദ്ധ്യക്ഷതയിൽചേർന്ന യോഗം നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ സന്ദേശം നൽകി.ഗുരുധർമ്മപ്രചാരകൻ ബിജു പുളിക്കലേടത്ത് ഗുരുവിന്റെ വിദ്യാഭ്യാസ സങ്കൽപ്പം എന്ന വിഷയത്തിൽ പഠനക്ലാസ്സ് നയിച്ചു.
ശാഖ സെക്രട്ടറി എൻ. ബി സുമേഷ് സ്വാഗതം പറഞ്ഞു.യൂണിയൻ കൗൺസിലർമാരായ ജയൻ കല്ലാർ, മധു കമലാലയം, സി.എം. ബാബു, വനിതാ സംഘം യൂണിയൻ സെക്രട്ടറി അനില സുദർശനൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അജീഷ് കല്ലാർ, നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ. കെ രാജു, വനിതാ സംഘം പ്രസിഡന്റ് സരസമ്മ പീതാംബരൻ, പി.റ്റി.എ പ്രസിഡന്റ് റിനേഷ് , യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അലൻ, കുമാരസംഘം പ്രസിഡന്റ് അതുൽ തുടങ്ങിയവർ പ്രസംഗിച്ചു.