കട്ടപ്പന: കേന്ദ്രസംസ്ഥാന സർക്കാരുകൾ കേരള ജനതയെ വഞ്ചിച്ചുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.ബഫർ സോൺ വിഷയത്തിലെ സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്നും ജില്ലയിലെ നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക ഭൂപതിവ്ചട്ടം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ സംഘടിപ്പിച്ച ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് പി. എച്ച് സുധീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിസാർ പഴേരി സ്വാഗതം പറഞ്ഞു. അഡ്വ. ഡീൻ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തി. മുസ്‌ളിം ലീഗ് സംസ്ഥാന സെക്രട്ടറി റ്റി .എം സലിം,സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ .എം . എ ഷുക്കൂർ, ജില്ലാ ജനറൽ സെക്രട്ടറി പി .എം അബ്ബാസ്, ട്രഷറർ കെ.എസ് സിയാദ് എന്നിവർ പ്രസംഗിച്ചു.