നെടുങ്കണ്ടം: മരത്തിന്റെ ചില്ലയിറക്കുന്നതിനിടയിൽ കാൽ വഴുതി വീണ് മദ്ധ്യവയസ്‌കൻ മരിച്ചു. തമിഴ്‌നാട് ചിന്നമന്നൂർ സ്വദേശി ചിന്നകറുപ്പൻ (48) ആണ് മരിച്ചത്. ഉടുമ്പൻചോലയിലുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ഇന്നലെ ഉച്ചയോടെ ഒരു മണിയ്ക്കാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. താലൂക്ക് ആശുപത്രിയിൽ സൂക്ഷിക്കുന്ന മൃതദ്ദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സ്വദേശത്ത് സംസ്‌കരിക്കും.ഭാര്യ : കണിമ, മക്കൾ : റോജാ , സന്തോഷ്. നെടുങ്കണ്ടം