പീരുമേട്: തോട്ടം മേഖലയിൽ പണിയെടുക്കുന്നർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതിയില്ല. ദുരിതങ്ങൾക്ക് ആക്കംകൂട്ടി മഴക്കാലത്തുണ്ടാകുന്ന മണ്ണിടിച്ചിൽ കൂടി വർദ്ധിച്ചതോടെ ലയങ്ങളിൽ കഴിയുന്നവർ ജീവൻ പണയംവച്ച് താമസിക്കേണ്ട അവസ്ഥയാണുള്ളത്. ഇത്തരത്തിലൊരു ദുരന്തത്തിലാണ്ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റിലെ ലയത്തിന് മുകളിലേയ്ക്ക് മണ്ണിടിച്ചിലുണ്ടായതും ഒരുതോട്ടം തൊഴിലാളി സ്ത്രീ മരണപ്പെട്ടതും. അൻപതുകാരിയായ ഭാഗ്യം എന്ന പുഷ്പയ്ക്കാണ് ജീവഹാനി സംഭവിച്ചത്. അഞ്ചംഗ കുടുംബമാണ് ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്നത്. നിന്ന് തിരിയാൻ ഇടമില്ലാത്തതിനാൽ ഇവർ വീടിനോട്ചേർന്ന് ഒരു ചാർത്ത്കൂടിപിടിച്ചിരുന്നു. മൺ ഭിത്തി കൊണ്ട് ഉണ്ടാക്കിയ ചാർത്താണ് ഇവർ അടുക്കളയായി ഉപയോഗച്ചിരുന്നത്. ഈ അടുക്കളയിൽ പാചകം ചെയ്യുമ്പോഴാണ് ദുരന്തം പുഷ്പയെ പിടികൂടിയത്. റോഡിന്റെ മുൻപിൽ ഇടിഞ്ഞ് ഏതാണ് 100 മീറ്റർ ദൂരത്തിൽ റോഡ് വീണ്ടു കീറിയിരിക്കുകയാണ്. സംഭവസ്ഥലം സന്ദർശിച്ച കളക്ടർ ഇവിടെതാമസിക്കുന്ന ആളുകളെ മാറ്റിപ്പറപ്പിക്കാൻ വേണ്ട നിർദേശം നൽകിയിട്ടുണ്ട്.

60 വർഷത്തിലധികം പഴക്കമുള്ള താണ് കോഴിക്കാനത്തെ ലയം. ഒട്ടുമിക്ക ലയങ്ങളും ഇത്തരത്തിൽ കാലപ്പഴക്കംകൊണ്ട് ദുരന്തങ്ങളെ ഏറ്റുവാങ്ങാനെന്നപോലെ ആടിയുലഞ്ഞ് നിൽക്കുകയാണ്.സിമന്റ് ഉപയോഗിക്കാതെ. വെറും മൺ കട്ട ഉപയോഗിച്ച് മണ്ണ് മാത്രം തേച്ച് പിടിപ്പിച്ച നിർമ്മിച്ച ലയമാണ് തോട്ടം മേഖലയിൽ ഏറെയുമുള്ളത്. ഇവിടെയും അത്തന്നെയായിരുന്നു സ്ഥിതി. . അറ്റ കുറ്റപ്പണികൾ ചെയ്യാറില്ല. ചോർന്ന് ഒലിക്കുന്നതാണ് പഴകി ദ്രവിച്ച ലയങ്ങൾ പലതും
.

തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ലയങ്ങളിലെ താമസം നരകയാതനയായി മാറിയിരിക്കുകയാണ്. മുൻകാലങ്ങളിൽ തോട്ടം ഉടമകൾ എസ്റ്റേറ്റ് ലയങ്ങൾ റിപ്പയർ ചെയ്തു കൊടുക്കുമായിരുന്നു. ഇപ്പോഴതുമില്ല. സ്ഥിരം തൊഴിലാളികൾ പുരുഷന്മാർ എല്ലാം പുറത്തുപോയി ജോലി ചെയ്യുകയാണ് താമസിക്കാൻ മറ്റു മാർഗമില്ലാത്തത് കൊണ്ടും സ്ത്രീ തൊഴിലാളികൾ എസ്റ്റേറ്റിൽ പണിയെടുക്കേണ്ടി വരുന്നു.അവർക്ക് ലഭിക്കുന്ന ലയങ്ങൾ ദുരന്തങ്ങളുടെ കേന്ദ്രവുമായി മാറുകയാണ്.

ആനുകൂല്യങ്ങൾ അകലെ

കോഴിക്കാനത്തെ തോട്ടം റാം ബഹദൂർ താക്കൂറിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. തൊഴിലാളികൾക്ക് പ്രോവിഡന്റ് ഫണ്ടും, ഗ്രാറ്റ് വിറ്റിയും തൊഴിലളികളിൽ നിന്ന് അവരുടെ വിഹിതം അടയ്ക്കാതെ കുടിശിക ആയതിനെ തുടർന്ന് പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ ജപതി ചെയ്യതതിനെ തുടർന്നാണ് ഇപ്പോഴത്തെ തോട്ടം ഉടമയായ ബഥേൽപ്പാന്റേഷൻ ലേലം പിടിച്ചത് ഈ കാലഘട്ടത്തിൽ പിരിഞ്ഞുപോയ നൂറുകണക്കിന് തൊഴിലാളികൾക്ക് ഗ്രാറ്റിവിറ്റിയും ലഭിക്കാനുണ്ട്.