
തൊടുപുഴ : എസ്. എൻ. ഡി. പി യോഗം മേഖല സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രറ്റീവ് കമ്മറ്റിയംഗം . കെ.കെ മനോജിന്റെ അദ്ധ്യക്ഷതയിൽ ചെറായിക്കൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേർന്നു..യൂണിയൻ കൺവീനർ വി.ബി സുകുമാരൻ യോഗം ഉദ്ഘാടനം ചെയ്തു .യൂണിയൻഅഡ്മിനിസ്ട്രറ്റീവ് കമ്മറ്റിയംഗം സ്മിത ഉല്ലാസ്, കാപ്പ് ശാഖാ പ്രസിഡന്റ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. യൂണിയൻ വനിതാ സംഘം ട്രഷറർ ഗിരിജ സുജാതൽ, സുലോചന ബാബു (യൂണിയൻ കമ്മറ്റി അംഗം), ശാഖ ഭാരവാഹികൾ, വനിത സംഘം പ്രവർത്തകർ എന്നിവർ പങ്കെടുത്തു.