തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ മേഖലാ യോഗങ്ങൾ നടന്നു. യൂണിയൻ കൺവീനർ വി.ബി. സുകുമാരന്റെ അദ്ധ്യക്ഷതയിൽ വഴിത്തല ശാഖയിൽ ചേർന്ന മേഖലാ യോഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സ്മിത ഉല്ലാസ്, കെ.കെ. മനോജ്, വഴിത്തല ശാഖാ പ്രസിഡന്റ് പി.വി. ഷൈൻ എന്നിവർ സംസാരിച്ചു. യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് ദീപ പ്രകാശ്, ബിന്ദു സാബു ശാഖാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ഉടുമ്പന്നൂർ മേഖലാ സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം പി.ടി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ വി.ബി സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ്കമ്മിറ്റിയംഗങ്ങളായ സനോജ്, കെ.കെ. മനോജ്, സ്മിത ഉല്ലാസ്, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗിരിജ ശിവൻ, യൂണിയൻ എംപ്ലോയീസ് ഫോറം പ്രസിഡന്റ് സി.കെ. അജിമോൻ, യൂത്ത്മൂവ്‌മെന്റ് ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ഉടുമ്പന്നൂർ ശാഖാ സെക്രട്ടറി രാമചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.ജി. മുരളീധരൻ നന്ദിയും പറഞ്ഞു. ശാഖാ ഭാരവാഹികൾ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ആദരിച്ചു.

വണ്ണപ്പുറം മേഖലാ സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം കെ.കെ. മനോജിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ്കമ്മിറ്റിയംഗം സനോജ് സ്വാഗതം ആശംസിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം സ്മിത ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗിരിജ ശിവൻ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് എന്നിവർ സംസാരിച്ചു. യൂണിയൻ വനിതാ സംഘം കമ്മറ്റിയംഗം വിനീത അഭിലാഷ്, സിബി മുള്ളരിങ്ങാട്, യൂണിയൻ രവിവാര പാഠശാല കമ്മറ്റിയംഗം സതീഷ് വണ്ണപ്പുറം എന്നിവർ പങ്കെടുത്തു. സതീഷ് നന്ദി പറഞ്ഞു.
വെൺമണി മേഖലാ സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ്കമ്മിറ്റിയംഗം കെ.കെ. മനോജിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ്കമ്മിറ്റിയംഗം സ്മിത ഉല്ലാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗിരിജ ശിവൻ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് എന്നിവർ സംസാരിച്ചു. പുളിക്കത്തൊട്ടി ശാഖാ സെക്രട്ടറി ബിനോയി നന്ദി പറഞ്ഞു.