കരിമണ്ണൂർ : സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ലോക ബാഡ്മിന്റൺ ദിനത്തോടനുബന്ധിച്ച് ഷട്ടിൽ ബാഡ്മിന്റൺ പരിശീലന ക്യാമ്പിന് തുടക്കമായി. സംസ്ഥാന ബാഡ്മിന്റൺ അസോസിയേഷൻ വൈസ് പ്രസിഡന്റ്സൈജൻ സ്റ്റീഫൻ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തെരെഞ്ഞെടുക്കപ്പെട്ട അമ്പത്തോളം പേർക്ക് പരിശീലനം നൽകി ഉപജില്ല, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുപ്പിക്കുക എന്നതാണ് ഉദ്ദേശം. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിവിധ വിഭാഗങ്ങളിലാകും വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികൂടിയായ സൈജൻ സ്റ്റീഫന്റെ നേതൃത്വത്തിൽ പരിശീലനം നൽകുക. സ്‌കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു അദ്ധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം സ്വാഗതവും കായികാദ്ധ്യാപകൻ ആൽവിൻ ജോസ് നന്ദിയും പറഞ്ഞു.