
വെള്ളത്തൂവൽ : വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെയും വെള്ളത്തൂവൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും
സംയുക്താഭിമുഖ്യത്തിൽ സ്‌കൂൾ പരിസരത്ത് വൃക്ഷതൈകൾ നട്ട് വനമ ഹോത്സവം ആചരിച്ചു
പിടിഎ പ്രസിഡന്റ് ടിനു കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് മെമ്പർ സോളി ജോസഫ്
വൃക്ഷ തൈനടീൽ ഉദ്ഘാടനംനിർവഹിച്ചു
പ്രിൻസിപ്പാൾ പ്രീത കെ പി, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പോൾ പി ഐസക്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ട് അഖിൽ എസ്, കട്ടപ്പന റേഞ്ച് ഓഫീസർ അജിത്ത്, ഹെഡ്മിസ്ട്രസ് ഷീന, തുഷാര ബോസ് എന്നിവർ പ്രസംഗിച്ചു.