അടിമാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ദ്വൈ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും അടിമാലി സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ നടത്തി. ജില്ലാ ഭാരവാഹികളായി സണ്ണി പയ്യമ്പിളിൽ മുരിക്കാശ്ശേരി (പ്രസിഡന്റ് ) കെ ആർ വിനോദ് അടിമാലി (വർക്കിംഗ് പ്രസിഡന്റ് ) നജീബ് ഇല്ലത്തുപറമ്പിൽ വണ്ടിപ്പെരിയാർ (ജനറൽ സെക്രട്ടറി) ആർ രമേശ് തൊടുപുഴ (ട്രഷറർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. 45 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ യോഗത്തിൽ തിരഞ്ഞെടുത്തു.