അറക്കുളം: എം വി ഐ പി ഭൂമിയിൽ നിന്ന് മഹാഗണി മരങ്ങൾ വെട്ടിയ സംഭവത്തിൽ രണ്ട് യുവാക്കളെ വനം വകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു.ശങ്കരപ്പള്ളിയിൽ വള്ളിപ്പാറയിൽ വി എസ് അജിത്ത്,തുടങ്ങനാട് ആശാരിപറമ്പിൽ അഖിൽ തോമസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെട്ടിയ തടിയും ഇത്‌ കൊണ്ടുപോകാൻ എത്തിച്ച പിക്കപ്പ് ജീപ്പും ഉൾപ്പടെയാണ് കസ്റ്റഡിയിൽ എടുത്തത്.ഇവരിൽപെട്ട ശശി, സിനോഷ്,വിഷ്ണു ഉൾപ്പടെ കണ്ടാൽ അറിയാവുന്ന അഞ്ച് ആളുകളെ കൂടി പിടി കൂടാനുണ്ട്.അറസ്റ്റ് ചെയ്തവരെ പിന്നീട് ജ്യമ്യത്തിൽ വിട്ടയച്ചു.100 സെ. മീറ്റർ വണ്ണമുള്ള 21തടികളാണ് ഇവർ കടത്താൻ ശ്രമിച്ചത്.20000 രൂപയോളം വില വരുമെന്ന് അധികൃതർ പറഞ്ഞു.പിടിച്ചെടുത്ത തടി അറക്കുളം വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി.