obir-george

മുതലക്കോടം: കോതമംഗലം രൂപത വൈദികനായ ഫാദർ ജോർജ് മുളഞ്ഞനാനി (88 )നിര്യാതനായി. മുതലക്കോടം സാൻജോ ഭവനിൽ വിശ്രമജീവിതത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെ 10 ന് മൃതദേഹം സഹോദര പുത്രൻ മുളഞ്ഞനാനി ജോസ് ടോമിന്റെ (സന്തോഷ്) ഭവനത്തിലും 11 മുതൽ മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. . ഉച്ചകഴിഞ്ഞ് 2 ന് കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. സംസ്ക്കാരം നടക്കും. ഫാ. അഗസ്റ്റ്യൻ മുളഞ്ഞനാനി,
പരേതരായ എം.സി. ഉലഹന്നാൻ, എം.സി. ദേവസ്യാ, എം.സി. തോമസ് എന്നിവർ സഹോദരങ്ങളാണ്.